India

ജാർഖണ്ഡിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം | Train accident

റാഞ്ചി: ജാർഖണ്ഡിലെ സാഹിബ്ഗഞ്ചിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ലോക്കോ പൈലറ്റുകൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം.

കൽക്കരി നിറച്ച ചരക്ക് തീവണ്ടി ഗുഡ്സ് ട്രെയിനിൽ ഇടിച്ചതായാണ് റിപ്പോർട്ടുകൾ. അപകടത്തിൽ അഞ്ച് റെയിൽവേ തൊഴിലാളികൾക്കും ഒരു സിആർപിഎഫ് ജവാനും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

ഇവരെല്ലാം നിലവിൽ ബർഹൈറ്റിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സയിലാണ്. മരിച്ചവരുടെ പേരുവിവരങ്ങൾ ലഭ്യമല്ല.

 

Latest News