കോതമംഗലം കുട്ടംപുഴ വടാട്ടുപാറ ഭാഗത്ത് ഇടമലയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. ആലുവ സ്വദേശികളായ വെങ്ങാട്ടുശേരി സിദ്ധിക്ക്, ഫായിസ് എന്നിവരാണ് മരിച്ചത്.
പലവന്‍പടി എന്ന വനമേഖലയ്ക്ക് അടുത്തായിരുന്നു സംഭവം. ചുഴിയും നല്ല ആഴവുമുള്ള മേഖലയിലാണിത്. സിദ്ധിക്കും ഫായിസും നിന്ന മണല്‍തിട്ട അടര്‍ന്ന് ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. കോതമംഗലത്തുനിന്ന് ഫയര്‍ഫോഴ്സിന്റെ സ്കൂബ ടീമും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ മുങ്ങിയെടുത്തത്.
STORY HIGHLIGHT: two drowned to death