സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് പിതാവിനെയും അമ്മയേയും മകനും മരുമകളും ചേർന്ന് മര്‍ദിച്ചതായി പരാതി. അഹമ്മദാബാദിലെ വിശാല്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. അധ്യാപകനായിരുന്ന ബാല്‍ദേവിനേയും ഭാര്യ നര്‍മ്മദയേയുമാണ് മകനായ അനിലും ഭാര്യയും മർദ്ദനത്തിനിരയാക്കിയത്.
പരാതിപ്രകാരം ബാല്‍ദേവും ഭാര്യയും വീടിന് പുറത്തിരിക്കുകയായിരുന്ന സമയം വീട്ടിലെത്തിയ ഇളയ മകന് അനില്‍ കുടുംബ സ്വത്തിന്റെ ഓഹരി ആവശ്യപ്പെട്ടു. എന്നാൽ നല്കാന് സാധിക്കില്ലെന്ന് ബാല്‍ദേവ് പറഞ്ഞതോടെ. അനിലും ഭാര്യയും ചേർന്ന് മർദിക്കുകയായിരുന്നു എന്നാണ് പരാതി. കൂടാതെ സ്വത്ത് നല്‍കിയില്ലെങ്കില്‍ മാതാപിതാക്കള്‍ക്കെതിരെ പൊലീസില്‍ കള്ളപ്പരാതി നല്‍കുമെന്ന് അനില്‍ പറഞ്ഞതായും ഇയാള്‍ ആരോപിക്കുന്നു.
STORY HIGHLIGHT: parents allegedly assaulted