കോഴിക്കോട് ബാലുശേരിയില്‍ സ്വത്ത് തര്‍ക്കത്തെ തുടർന്ന് അമ്മയെ ക്രൂരമായി മർദിച്ച് മകൻ. കണ്ണാടിപ്പൊയില്‍ സ്വദേശിനി രതിക്കാണ് മര്‍ദനമേറ്റത്. ഇവരുടെ തലയ്ക്ക് സാരമായ പരിക്കുണ്ട്. സംഭവത്തില്‍ മകന് രബിനെതിരേ ബാലുശേരി പോലീസ് കേസെടുത്തു. സ്വത്ത് തര്‍ക്കമാണ് മര്‍ദനത്തിനു പിന്നിലെന്ന് രതിയുടെ മകള്‍ പറഞ്ഞു.
സംഭവ ശേഷം ബാലുശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച രതിയെ അതിനു ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുക്കറിന്റെ അടപ്പ് ഉപയോഗിച്ച് അമ്മയുടെ തലയ്ക്ക് അടിക്കുകയായിരുന്നെന്നാണ് രതിയുടെ മകള്‍ പറഞ്ഞത്. ദുബായിലായിരുന്ന രബിന്‍ ലീവിന് നാട്ടിലെത്തിയ ദിവസം തന്നെയാണ് അമ്മയെ മര്‍ദിച്ചത്.
STORY HIGHLIGHT: kozhikode son beats mother