ആലുവയിൽ നിന്നെത്തിയ ബന്ധുക്കളായ 2 പേർ വടാട്ടുപാറ പലവൻപുഴയിൽ മുങ്ങിമരിച്ചു. സിദ്ദീഖ്, അബു ഫായിസ് എന്നിവരാണു മരിച്ചത്. പുഴയിൽ നീന്തുന്നതിനിടെ അബു ഫായിസ് ഒഴുക്കിൽപെട്ടു. ഫായിസിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ സിദ്ദീഖും മുങ്ങിപ്പോവുകയായിരുന്നു.
പുഴയിലും കരയിലുമായി അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കളും സുഹൃത്തുക്കളും മറ്റു പ്രദേശങ്ങളിൽ നിന്നെത്തിയവരും ഉൾപ്പെടെ ഒട്ടേറെപ്പേർ നോക്കി നിൽക്കെയാണ് അപകടം. കോതമംഗലത്തു നിന്നെത്തിയ അഗ്നിരക്ഷാസേനയും കുട്ടമ്പുഴ പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കാണ്ടെത്തിയത്.
STORY HIGHLIGHT: relatives drown in palavanpuzha river