ഹൈദരാബാദില്‍ 25-കാരിയായ ജര്‍മന്‍ യുവതിയെ ബലാത്സംഗം ചെയ്ത ടാക്സി ഡ്രൈവര്‍ അറസ്റ്റിൽ. പഹാഡിഷരീഫിലുള്ള മാമിഡിപ്പള്ളിയില്‍ ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പോലീസ് കസ്റ്റഡിയിലുള്ള ഡ്രൈവറെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൂടെ പഠിച്ച ഒരു സുഹൃത്തിനെ കാണാന്‍ മറ്റൊരു ജര്‍മന്‍ സുഹൃത്തിനൊപ്പം യുവതി ഹൈദരാബാദിലെത്തുന്നത്.
നഗരം ചുറ്റിക്കാണാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താണ് യുവതിയെ ഡ്രൈവർ സമീപിക്കുന്നത്. സുഹൃത്തിനൊപ്പം യുവതി ടാക്സിയില്‍ പല സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ഫോട്ടോയെടുക്കുകയും ചെയ്തു. സുഹൃത്തിനെ തിരികെ താമസസ്ഥലത്താക്കി യുവതിയുമായി മടങ്ങവേ ടാക്സി ഡ്രൈവര്‍ ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് അവരെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
സംഭവശേഷം ടാക്സി ഡ്രൈവര്‍ സ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തിരുന്നു. ജര്‍മന്‍ സുഹൃത്തിനെ വിവരമറിയിച്ച് യുവതി പിന്നീട് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
STORY HIGHLIGHT: german tourist raped in hyderabad