മാവേലിക്കര കറ്റാനം ജംഗ്ഷന് സമീപം മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ അറസ്റ്റിൽ. ഭരണിക്കാവ് കട്ടച്ചിറ മുറിയില്‍ ചരിവ് പറമ്പില്‍ മുഹമ്മദ് നാഫില്‍, ഭരണിക്കാവ് മഞ്ഞാടിത്തറ മുറിയില്‍ നിതിന്‍ എന്നിവരാണ് പിടിയിലായത്.
വടിവാൾ കറക്കിയും വാള് റോഡിലുരസി തീ പാറിച്ചും കത്തി വീശിയും നാട്ടുകാരെ ഭീഷണിപ്പെടുത്തിയ യുവാക്കളെ കുറത്തികാട് പോലീസാണ് പിടികൂടിയത്.
STORY HIGHLIGHT: creating ruckus in road