Ernakulam

തോട്ടില്‍ വീണ് രണ്ടരവയസുകാരി മരിച്ചു – toddler dies paravur canal

കളിക്കുന്നതിനിടെ വീടിനു സമീപത്തെ തോട്ടില്‍ വീണ രണ്ടരവയസുകാരി മരിച്ചു. അമ്മവീട്ടില്‍വച്ചായിരുന്നു അപകടം. കൊങ്ങോര്‍പ്പിള്ളി പാറത്തറ ജോഷിയുടേയും ജാസ്മിന്റേയും ഇളയമകള്‍ ജൂഹി എലിസബത്താണ് മരിച്ചത്. അഞ്ചുവയസുള്ള സഹോദരനൊപ്പം കളിക്കുന്നതിനിടെയായിരുന്നു അപകടം.

സഹോദരന്‍ വീടിനകത്തേക്ക് പോയ നേരത്താണ് കുട്ടി തോട്ടിലേക്ക് വീണത്. കുട്ടിയെ കാണാതായതോടെ അമ്മ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ തോട്ടില്‍ വീണുകിടക്കുന്നതു കണ്ടത്. അയല്‍വാസികളുടെ സഹായത്തോടെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

STORY HIGHLIGHT: toddler dies paravur canal