ഇസ്‌ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. ഇന്ന് പുലർച്ചെ 2.58 നാണ് ഭൂചലനമുണ്ടായത്. ബലൂചിസ്ഥാനിലെ ഉതാൽ നഗരത്തിന് 65 കിലോമീറ്റർ കിഴക്ക്-തെക്കുകിഴക്കായിട്ടാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. കറാച്ചിയിലും ഭൂകമ്പത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇന്നു പുലര്‍ച്ചെ വീണ്ടും ഭൂചലനമുണ്ടായത്. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.