Careers

എസ്ബിഐ ക്ലര്‍ക്ക് മെയിന്‍ പരീക്ഷ ഏപ്രില്‍ 10 മുതല്‍; ആകെ 773 ഒഴിവുകള്‍ | SBI Clerk

പരീക്ഷാ ദിവസം, കോള്‍ ലെറ്ററില്‍ കാണിച്ചിരിക്കുന്നതിന് സമാനമായ രണ്ട് ഫോട്ടോകള്‍ കൂടി കൊണ്ടുവരണം

മുംബൈ: ക്ലര്‍ക്ക് മെയിന്‍ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പുറത്തുവിട്ട് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. ഏപ്രില്‍ 10 മുതല്‍ 12 വരെയാണ് ക്ലര്‍ക്ക് മെയിന്‍ പരീക്ഷ. sbi.co.in/careser എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ കയറി ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. റോള്‍ നമ്പര്‍, ജനനത്തീയതി, കാപ്‌ചെ കോഡ് എന്നിവ നല്‍കി ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.

പരീക്ഷാ ദിവസം, കോള്‍ ലെറ്ററില്‍ കാണിച്ചിരിക്കുന്നതിന് സമാനമായ രണ്ട് ഫോട്ടോകള്‍ കൂടി കൊണ്ടുവരണം. കൂടാതെ കോള്‍ ലെറ്ററില്‍ വ്യക്തമാക്കിയിട്ടുള്ള മറ്റ് ആവശ്യമായ രേഖകളും കൊണ്ടുവരേണ്ടതാണ്. കോള്‍ ലെറ്ററില്‍ ഫോട്ടോ ഇല്ലാതെയോ രണ്ട് അധിക ഫോട്ടോകള്‍ ഇല്ലാതെയോ എത്തുന്ന ഉദ്യോഗാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല.മെയിന്‍ പരീക്ഷയ്ക്ക് എത്തുന്നവര്‍ ഒറിജിനല്‍ കോള്‍ ലെറ്റര്‍, മെയിന്‍ പരീക്ഷ കോള്‍ ലെറ്റര്‍, കോള്‍ ലെറ്ററില്‍ പറഞ്ഞിരിക്കുന്നതുപോലെ മറ്റ് ആവശ്യമായ രേഖകള്‍ എന്നിവ കൊണ്ടുവരേണ്ടതുണ്ട്.

ഫെബ്രുവരി 22, 27, 28, മാര്‍ച്ച് 1 തീയതികളില്‍ രാജ്യവ്യാപകമായി ഒന്നിലധികം പരീക്ഷാ കേന്ദ്രങ്ങളിലായാണ് എസ്ബിഐ ക്ലര്‍ക്ക്, ജൂനിയര്‍ അസോസിയേറ്റ് പ്രിലിമിനറി പരീക്ഷ ഓണ്‍ലൈന്‍ ഫോര്‍മാറ്റില്‍ നടത്തിയത്. മാർച്ച് 28നാണ് പ്രിലിമിനറി പരീക്ഷയുടെ ഫലം പുറത്തുവന്നത്. ഇന്ത്യയിലുടനീളമുള്ള എസ്ബിഐ ബ്രാഞ്ചുകളിലെ 8,773 ഒഴിവുകള്‍ നികത്തുന്നതിനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ്. എസ്ബിഐ ക്ലാര്‍ക്ക് പ്രിലിമിനറിയില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികളെയാണ് മെയിന്‍ പരീക്ഷയ്ക്ക് ക്ഷണിച്ചിരിക്കുന്നത്.

content highlight: SBI Clerk

 

Latest News