Kerala

ഭക്ഷണം കഴിച്ച ശേഷം പണം നൽകിയില്ലെന്ന് ഹോട്ടലുടമ; ക്രൂരമായി മർദ്ദിച്ച് യുവാക്കൾ | Kollam hotel

കൊല്ലം: കൊല്ലം ഇട്ടിവ കോട്ടുക്കലിൽ ഭക്ഷണം കഴിച്ചതിന് ശേഷം പണം നൽകുന്നതുമായുള്ള തർക്കം കലാശിച്ചത് കയ്യേറ്റത്തിൽ.

ഹോട്ടൽ ജീവനക്കാരെ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കൾ മർദിച്ചു. കൊല്ലം ഇട്ടിവ കോട്ടുക്കലിലെ ഹോട്ടലിൽ മാർച്ച് 31-നാണ് ആക്രമണം ഉണ്ടായത്. കോട്ടുക്കൽ സ്വദേശി ഹോട്ടലുടമ മോഹനനും പിടിച്ചുമാറ്റാനെത്തിയ ആൾക്കുമാണ് യുവാക്കളുടെ മർദ്ദനമേറ്റത്.

മർദ്ദനമേറ്റ ഹോട്ടലുടമ മോഹനന്റെ മരുമകൻ രാജേഷിന്റെ കമ്പനിയിലെ ജീവനക്കാരാണ് മോഹനനെ മർദ്ദിച്ചത്. രാജേഷിന്റെ തൊഴിലാളികളായ രണ്ട് പേർ കടയിലെത്തി ഫുഡ് പാഴ്സൽ വാങ്ങി പൈസ കൊടുത്ത് ബാലൻസും വാങ്ങിയെന്നാണ് അവരുടെ ഭാഗം.