ആരോഗ്യത്തിന് സഹായിക്കുന്നതില്‍ ചില മസാലകള്‍ ഏറെ ഗുണകരമാണ്. അടുക്കള വിഭവങ്ങളില്‍ മണവും രുചിയും നല്കുന്ന ഇവ പലതും പല ആരോഗ്യ ഗുണങ്ങളും നല്കുന്ന ഒന്നു കൂടിയാണ്. ഇത്തരത്തില്‍ ഒന്നാണ് കറുവാപ്പട്ട. സിന്നമണ്‍ എന്ന പേരുള്ള ഇത് ഏറെ നല്ല ഗുണങ്ങളുള്ള ഒന്നാണ്. ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്ന ഒന്നാണിത്. കറുവപ്പട്ട വൃക്ഷത്തിന്റെ തടിയുടെ അകത്തെ തൊലിയില്‍ നിന്നാണ് ഈ സുഗന്ധവ്യഞ്ജനം ഉപയോഗത്തിനായി എടുക്കുന്നത്.
കറുവപ്പട്ടയ്ക്ക് അതിന്റെ സുഗന്ധം ലഭിക്കുന്നത് സിന്നമല്‍ഡിഹൈഡ് എന്ന സംയുക്തത്തില്‍ നിന്നാണ്. ഇത് ഈ സുഗന്ധവ്യഞ്ജനത്തില്‍ സമ്പുഷ്ടമായ അളവില്‍ കാണപ്പെടുന്നു. ആരോഗ്യത്തിനും ഉപാപചയത്തിനും കറുവപ്പട്ട ഏറെ ഗുണപ്രദമാകുന്നത് ഈ സംയുക്തത്തിന്റെ സാന്നിധ്യം മൂലമാണെന്ന് ഗവേഷകര്‍ പറയുന്നു.
കറുവപ്പട്ട ദിവസവും കഴിയ്ക്കുന്നത് നല്കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ ചെറുതല്ല. അതുപോലെ സൗന്ദര്യ സംരക്ഷണത്തിനും കറുവപ്പട്ട കേമനാണ്. കറുവപ്പട്ട കൊണ്ടുള്ള ചില ഫേയ്സ് മാസ്ക്കുകൾ പരിചയപ്പെടാം.
മുഖം നന്നായി കഴുകി തുടച്ചതിന് ശേഷം അര ടീസ്പൂൺ കറുവപ്പട്ടപൊടിയും നാരങ്ങനീരും കട്ടത്തൈരും ചതച്ചെടുത്ത പഴവും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി 15 മിനിറ്റിനുശേഷം ചെറിയ ചൂടുവെള്ളം ഉപയോഗിച്ച് കഴുകണം.
കറുവപ്പട്ടയും പഴവും നാരങ്ങ നീരും കൂട്ടികലർത്തി അത് തൈരിൽ മിക്സ് ചെയ്തെടുക്കുക. ഈ മിശ്രിതം മുഖത്ത് നന്നായി തേച്ച് പിടിപ്പിക്കണം. ഉണങ്ങിയശേഷം ഇളം ചൂടുവെള്ളം കൊണ്ട് നന്നായി കഴുകി കളയുക.
രണ്ട് ടേബിൾ സ്പൂൺ ഒലീവ് ഓയിലിലേക്ക് ഒരു സ്പൂൺ കറുവപ്പട്ടപ്പൊടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. മുഖത്ത് ചുളിവു വീണ ഇടങ്ങളിൽ ഇത് പുരട്ടുക. കണ്ണിന് സമീപത്ത് പുരട്ടുന്നത് ഒഴിവാക്കുക. 10 മിനിറ്റുകൾക്ക് ശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴുകി കളയാം.
മൂന്ന് ടേബിൾ സ്പൂൺ തേനിൽ ഒരു ടേബിൾ സ്പൂൺ കറുവപ്പട്ടപ്പൊടിയും അൽപം നാരങ്ങ നീരും ചേർക്കുക. ഇതു നന്നായി മിക്സ് ചെയ്ത് മുഖക്കുരുവും കറുത്ത പാടുകളുമുള്ള ഭാഗത്ത് രാത്രി കിടക്കാൻ നേരം പുരട്ടുക. രാവിലെ എഴുന്നേറ്റ് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക.