തിരുവനന്തപുരം : അമ്പലമുക്ക് വിനീത വധക്കേസിലെ വിധി ഈ മാസം പത്തിന് പുറത്തുവരും എന്നാണ് പുറത്തുവരുന്ന വാർത്ത. അമ്പലമുക്കിൽ അലങ്കാര ചെടി കടയിൽ ജോലി ചെയ്തുകൊണ്ടിരുന്ന വിനീതയുടെ കഴുത്തിൽ കിടന്ന സ്വർണ്ണ മോഷ്ടിക്കുവാൻ വേണ്ടിയാണ് ഈ സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് തമിഴ്നാട് സ്വദേശിയായ രാജേന്ദ്രനായിരുന്നു മോഷണത്തിനുവേണ്ടി ഈ ക്രൂരകൃത്യം ചെയ്തത്.
തമിഴ്നാട്ടിൽ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ വ്യക്തി കൂടിയാണ് രാജേന്ദ്രൻ ഇയാൾ പേരൂർക്കടയിൽ ഒരു ചായക്കടയിൽ ജോലി ചെയ്യുന്ന സമയത്താണ് വിനീതേ കോലപ്പെടുത്തുന്നത് 2022 ഫെബ്രുവരി 6നായിരുന്നു ഈ സംഭവം നടക്കുന്നത് തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയിലാണ് ഇന്ന് അന്തിമവാതം നടന്നത് 96 സാക്ഷികളെയാണ് വിസ്തരിച്ചത്.