മിനിസ്ക്രീനിലൂടെയും സോഷ്യൽമീഡിയയിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ആലീസ് ക്രിസ്റ്റി. സീരിയലുകളും ടിവി ഷോകളിലും യുട്യൂബ് ചാനലുമായുമെല്ലാം സജീവമാണ് താരമിപ്പോൾ. സോഷ്യൽ മീഡിയയിലൂടെയും ആലീസ് തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വിവാഹത്തിന് മുന്‍പായി ആലീസ് തുടങ്ങിയ യൂട്യൂബ് ചാനലിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. എല്ലാ വിശേഷങ്ങളും ഒന്നുപോലും വിടാതെ പ്രേക്ഷകരിലേക്ക് എത്തിക്കാറുള്ള ആലീസ് പങ്കുവെച്ച പുതിയ വീഡിയോയാണ് ശ്രദ്ധേയം.
യൂട്യൂബ് ചാനൽ തുടങ്ങിയതിന്റെ വിശേഷങ്ങളാണ് താരം പുതിയ വ്ളോഗിലൂടെ പങ്കുവെച്ചത്. ‘ല്യാണത്തിന്റെ സമയത്താണ് ഞാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. എന്തോ ധൈര്യത്തില്‍ തുടങ്ങി. ദൈവത്തിന്റെ വലിയൊരു അനുഗ്രഹമായിട്ടാണ് ഞാന്‍ അതിനെ കാണുന്നത്. സേവ് ദ ഡേറ്റ് വീഡിയോ ആയിരുന്നു ആദ്യം പോസ്റ്റ് ചെയ്തത്. അന്‍പതിനായും വ്യൂസ് വേണേ എന്നായിരുന്നു ആദ്യം എന്റെ പ്രാര്‍ത്ഥന. എന്നാൽ നാലഞ്ച് മണിക്കൂറിനകം ആ വീഡിയോ അഞ്ച് ലക്ഷം പേരാണ് കണ്ടത്. അടുത്ത ദിവസം വ്യൂ ഒരു മില്യണ്‍ ആകുകയും ചെയ്തു. ആദ്യ വീഡിയോയിലൂടെ തന്നെ വീണ്ടും ചെയ്യാനുള്ള എനര്‍ജി കിട്ടിയിരുന്നു. പലരും വിചാരിക്കുന്നതു പോലെ വെറുതെ വീഡിയോ ഇട്ടാൽ പൈസ കിട്ടുകയൊന്നുമില്ല.’ ആലീസ് പറഞ്ഞു.
വല്ലപ്പോഴുമാണ് ഒരു മില്യണ്‍ വ്യൂസ് കിട്ടുന്നത്. വീഡിയോ ചെയ്യുന്നത് അത്ര എളുപ്പമുള്ള പണിയല്ല. എത്രയാണ് വരുമാനം എന്ന് ആരും ചോദിക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമല്ല. നിങ്ങളൊരു ജോലിക്ക് പോവുമ്പോള്‍ എത്രയാണ് ശമ്പളം എന്ന് ആളുകള്‍ ചോദിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമോ, ഇല്ലല്ലോ അതുപോലെ തന്നെയാണ് എനിക്കും. ഷൂട്ടിനിടയിലെ ബ്രേക്കില്‍ ഞാന്‍ വീഡിയോ എഡിറ്റ് ചെയ്യുമായിരുന്നു. ഇപ്പോൾ എല്ലാം പറ്റാതായി വന്നപ്പോളാണ് ആളെ വെച്ചത്. ആലീസ് ക്രിസ്റ്റി കൂട്ടിച്ചേർത്തു.
STORY HIGHLIGHT: serial actress alice christy