അബുദാബി : ലോകത്തിലെ തന്നെ ആദ്യത്തെ സമ്പൂർണ്ണ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത നഗരമാകാൻ ഒരുങ്ങുകയാണ് ഇപ്പോൾ അബുദാബി. നമ്മുടെ സമൂഹത്തിൽ മുഴുവൻ ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രാധാന്യം വർദ്ധിച്ചുവരികയാണ് ഓരോ ദിവസവും പുതിയ തരത്തിലുള്ള മാറ്റങ്ങളാണ് ഈ ഒരു മേഖലയിൽ കണ്ടുവരുന്നത് ഇതിൽ അധിഷ്ഠിതമാവാൻ തീരുമാനിച്ചിരിക്കുകയാണ് അബുദാബി
2027 ഓടെ ഈ ദൗത്യം പൂർത്തീകരിക്കും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് സർക്കാർ പ്രക്രിയകളിൽ 100% ഓട്ടോമേഷൻ കൈവരിക്കുന്നതിലും സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിലും ആണ് ഈ പദ്ധതി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സർക്കാർ സേവനങ്ങളിൽ അടക്കം 200ലധികം പരിഹാരങ്ങൾ ഉണ്ടാവുകയും ചെയ്യും 200 27 ആകുമ്പോഴേക്കും അബുദാബിയുടെ സമ്പത്ത് വ്യവസ്ഥയിലേക്ക് 24 ബില്യൺ ദിർഹത്തിൽ അധികം സംഭാവന നൽകുവാനും ഇതിലൂടെ സാധിക്കുമെന്നാണ് ഇവർ പറയുന്നത് അതോടൊപ്പം 5000ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനും ഈ പദ്ധതിക്ക് സാധിക്കുമെന്ന് ഇവർ വാദിക്കുന്നുണ്ട്