തൃശ്ശൂര്‍ : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 10 വർഷം കഠിന തടവും 75,000 രൂപ പിഴയും കോടതി വിധിച്ചു. യുവതിയുടെ പ്രണയം നടിച്ച് ഇയാൾ വിവാഹ വാഗ്ദാനം നൽകുകയായിരുന്നു തുടർന്ന് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. കാരുമാത്ര സ്വദേശിയായ ഏറാട്ടുപറമ്പിൽ വീട്ടിൽ മുഹമ്മദ് സഗീനയാണ് ഈ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.
ഇരിഞ്ഞാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയാണ് പ്രതികുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയത്. ഇയാൾക്ക് 10 വർഷത്തെ കഠിനതടവും ഒപ്പം 75000 പിഎയും ആണ് ശിക്ഷാവിധി. വിയൂർ സെൻട്രൽ ജയിലിലാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. 2018 ആഗസ്റ്റ് മുതൽ 2019 മാർച്ച് വരെയുള്ള വിവിധ കാലയളവിലാണ് യുവതിയെ പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നൽകി പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചിരിക്കുന്നത്