തിരുവനന്തപുരം : വർക്കലയിൽ ഉത്സവം കണ്ടു മടങ്ങിയ അമ്മയും മകളും അപകടത്തിൽ മരണപ്പെട്ട കേസിൽ ഒളിവിൽ ആയിരുന്ന പ്രതി ഇപ്പോൾ പോലീസിൽ കീഴടങ്ങിയിരിക്കുകയാണ്. പേരെറ്റിൽ സ്വദേശിയായ ടോണി പെരേരയാണ് വൈകുന്നേരത്തോടെ കല്ലമ്പലം പോലീസിൽ എത്തി കുറ്റം സമ്മതം നടത്തുന്നത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഉത്സവം കണ്ടു മടങ്ങിയ അമ്മയും മകളും വാഹനം ഇടിച്ച മരണപ്പെടുന്നത് പ്രതിയുടെ വൈദ്യ പരിശോധനയാണ് നാളെ ശേഷം കോടതിയിൽ ഹാജരാക്കും എന്നാണ് കല്ലമ്പലം പോലീസ് അറിയിക്കുന്നത്.
പ്രതിയുടെ വാഹനമാണ് അമിത വേഗത്തിൽ എത്തിയത് എന്നാണ് പുറത്തുവരുന്ന വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് ഈ വാഹനം സ്കൂട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു ഒപ്പം തന്നെ നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ചു. ശേഷമാണ് ഉത്സവം കണ്ടു മടങ്ങുന്ന ജനക്കൂട്ടത്തിന് ഇടയിലേക്ക് ഇത് പാഞ്ഞു കയറിയത്. മരണപ്പെട്ടത് രോഹിണിയും മകൾ അഖിലയും ആണ്. രോഹിണിക്ക് 56 വയസ്സും അഖിലേയ്ക്ക് 21 വയസ്സ് ആയിരുന്നു ഒപ്പം തന്നെ വർക്കല ആലിയിറക്കം സ്വദേശിയായ 19 വയസ്സുകാരൻ നാസിഫിന്റെ മൂന്ന് കൈവിരലുകളും നഷ്ടപ്പെട്ടിട്ടുണ്ട്