Kerala

കള്ള് ഷാപ്പിലുണ്ടായ സംഘർഷം; യുവാവിനെ കുത്തിയ പ്രതി അറസ്റ്റിൽ – criminal case accused arrested

വിദഗ്ധ ചികിത്സയ്ക്കായി പീറ്ററിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി

കള്ള് ഷാപ്പിലുണ്ടായ സംഘർഷത്തിൽ യുവാവിനെ കുത്തിയ പ്രതി പിടിയിൽ. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാന്നാർ മുല്ലശ്ശേരിക്കടവ് റാന്നി പറമ്പിൽ പീറ്ററാണ് കുത്തേറ്റത്. ആക്രമണം നടത്തിയ അമ്പഴത്തറ വടക്കേതിൽ അനുവിനെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജ വാറ്റ്, മോഷണം അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് അനു.

മാന്നാർ സ്ഥിതിചെയ്യുന്ന കള്ള് ഷാപ്പിലാണ് സംഭവം. സുധനും മറ്റൊരാളുമായി ഉണ്ടായ സംഘർഷത്തിനിടയിൽ പിടിച്ചുമാറ്റാൻ എത്തിയ പീറ്ററിനെ പ്രതി മദ്യക്കുപ്പി പൊട്ടിച്ച് കുത്തുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി പീറ്ററിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

STORY HIGHLIGHT: criminal case accused arrested