Kerala

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യം വാങ്ങിനല്‍കിയ സംഭവം; പ്രതി പിടിയിൽ – man arrested providing alcohol for students

15 വയസ്സുകാരായ രണ്ട് വിദ്യാര്‍ഥികള്‍ക്കാണ് ക്രിസ്റ്റി മദ്യം വാങ്ങിനല്‍കിയത്

പാലക്കാട് ഷൊര്‍ണ്ണൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യം വാങ്ങിനല്‍കിയ സംഭവത്തില്‍ പ്രതി കൂനത്തറ സ്വദേശിയായ ക്രിസ്റ്റി പോലീസ് പിടിയില്‍. 15 വയസ്സുകാരായ രണ്ട് വിദ്യാര്‍ഥികള്‍ക്കാണ് ക്രിസ്റ്റി മദ്യം വാങ്ങിനല്‍കിയത്. മദ്യം കഴിച്ചതിനെ തുടർന്ന് അവശതയിലായ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

രണ്ടുദിവസം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. വിദ്യാര്‍ഥികളായ ഇരുവരും കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയ ക്രിസ്റ്റിയുടെ സുഹൃത്തുക്കളാണ്. മദ്യം കിട്ടിയെങ്കിലും എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് വിദ്യാര്‍ഥികള്‍ക്ക് അറിയില്ലായിരുന്നു. തുടര്‍ന്ന് വെള്ളംപോലും ചേര്‍ക്കാതെ ഇരുവരും മദ്യം ഗ്ലാസിലൊഴിച്ച് കുടിച്ചു. തുടർന്ന് രണ്ടുപേരും ഛര്‍ദിച്ചു. ആരോഗ്യപ്രശ്‌നങ്ങളുണ്ടായി.

ഇരുവരെയും അവശനിലയില്‍ കണ്ട നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്. കുട്ടികളില്‍നിന്ന് പോലീസ് കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞത്.

STORY HIGHLIGHT: man arrested providing alcohol for students