തമിഴ്നാട്ടിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട് തിരുവള്ളൂര്‍ മുഹമ്മദ് സാബിര്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വള്ള്യാട് തെരോടന്‍കണ്ടി ആസിഫിനെ സാരമായ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു യുവാവ് തേനീച്ച ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടു. ഗൂഡല്ലൂരിലെ വ്യൂ പോയിന്റായ ‘നീഡില്‍ പോയിന്റി’ന് സമീപത്തെ പാറക്കെട്ടില്‍ നില്‍ക്കവെയാണ് സംഘത്തെ തേനീച്ചക്കൂട്ടം ആക്രമിച്ചത്. സാബിര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന സിനാന് എന്ന യുവാവ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രണ്ടുയുവാക്കളെയും ആശുപത്രിയിലേക്ക് മാറ്റി.
STORY HIGHLIGHT: bee attack malayali tourist dies