Recipe

ഈ ചൂടത്ത് തണ്ണിമത്തൻ കൊണ്ടൊരു ലെമണ്‍ ജ്യൂസ് തയ്യറാക്കിയാലോ – watermelon lemonade

ഈ ചൂടത്ത് തണ്ണിമത്തൻ കൊണ്ടൊരു തണുത്ത ലെമണ്‍ ജ്യൂസ് കിട്ടിയാൽ കുടിക്കാത്തവരായി ആരും തന്നെ കാണില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ കുടിക്കാവുന്ന രുചികരമായ ജ്യൂസ് നിമിഷ മാറാം കൊണ്ട് വീട്ടിൽ തയ്യാറാക്കാം.

ചേരുവകൾ

  • തണ്ണിമത്തൻ – ഒന്നിന്‍റെ പകുതി
  • നാരങ്ങാനീര് – രണ്ട് ടേബിൾസ്പൂൺ
  • പുതിനയില – 8-10 എണ്ണം
  • ഷുഗർ സിറപ്പ് – അരക്കപ്പ്

തയ്യാറാക്കുന്ന വിധം

തണ്ണിമത്തൻ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഇത് ഒരു ജ്യൂസറിലേക്ക് ഇട്ടുകൊടുത്ത ശേഷം രണ്ട് ടേബിൾസ്പൂൺ നാരങ്ങാനീരും 8-10 പുതിനയില കൂടി ചേർത്തു നല്ലതുപോലെ അടിച്ചെടുക്കണം. ഇനി ഗ്ലാസ്സിലേക്ക് കുറച്ച് ഐസ്ക്യൂബ്സ് ഇട്ടുകൊടുത്തശേഷം ഗ്ലാസിന്റെ കാൽഭാഗത്തോളം ഷുഗർ സിറപ്പ് ചേർത്ത് അടിച്ചു വെച്ചിരിക്കുന്ന തണ്ണിമത്തൻ ജ്യൂസ് കൂടി ഒഴിച്ചശേഷം നന്നായി ഇളക്കിയെടുത്ത് കുടിക്കുക.

STORY HIGHLIGHT: watermelon lemonade