World

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് വേദിയിൽ കാല് തെറ്റി വീണു | Australia

സിഡ്നി: ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് വേദിയിൽ വീണു. ആൽബനീസ് വേദിയുടെ പിന്നിലൂടെ നടക്കുമ്പോൾ കാൽ തട്ടി വീഴുകയായിരുന്നു.  ദേശീയ തിരഞ്ഞെടുപ്പിനുള്ള  പ്രചാരണ പരിപാടിക്കിടെയായിരുന്നു സംഭവം. .

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ, വീണയുടൻ അൽബനീസ് എഴുന്നേറ്റ നിൽക്കുന്നതും വീണ്ടും ആളുകളെ അഭിവാദ്യം ചെയുന്നതും കാണാം. ഇടതുപക്ഷ ലേബർ പാർട്ടിയുടെ നേതാവായ അൽബനീസ്, ന്യൂ സൗത്ത് വെയിൽസിൽ സംഘടിപ്പിച്ച മൈനിംഗ് ആൻഡ് എനർജി യൂണിയൻ കോൺഫറൻസിൽ പ്രസംഗിച്ച ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യാനൊരുങ്ങുന്നതിനിടെ ആയിരുന്നു സംഭവം.