കൊച്ചി: പ്രധാന വിപണികളില്‍ നിന്നുള്ള 22 ബിസിനസ് ഫോര്‍ ഇംപാക്ടുകളെ (ബിഎഫ്ഐ) ഡിബിഎസ് ഫൗണ്ടേഷന്‍ തങ്ങളുടെ വാര്‍ഷിക ഗ്രാന്‍റ് അവാര്‍ഡ് പദ്ധതി പ്രകാരമുള്ള ഫണ്ടിങ്ങിനായി തെരഞ്ഞെടുത്തു. ഇവയില്‍ നാലെണ്ണം ഇന്ത്യയില്‍ നിന്നാണ്. 1500 അപേക്ഷകരില്‍ നിന്നു തെരഞ്ഞെടുത്ത ഇവര്‍ക്ക് ആകെ 4.5 ദശലക്ഷം സിംഗപൂര്‍ ഡോളറിന്‍റെ ഫണ്ടിങ്ങാവും ലഭിക്കുക. തങ്ങളുടെ ബിസിനസ് വികസിപ്പിക്കാനും ആവശ്യമുള്ള പ്രാദേശിക സമൂഹങ്ങളെ സഹായിക്കാനുമാണിത്. ഈ 22 സ്ഥാപനങ്ങളിലൂടെ ലഭിക്കുന്ന സഹായം അടുത്ത രണ്ടു വര്‍ഷങ്ങളിലായി എട്ടു ലക്ഷം പേര്‍ക്കു ഗുണകരമാകും എന്നാണ് കണക്കു കൂട്ടുന്നത്.
അടിസ്ഥാന വിദ്യാഭ്യാസം, പോഷകാഹാരം, ആരോഗ്യ പരിചരണം തുടങ്ങിയ അനിവാര്യ ആവശ്യങ്ങള്‍, കഴിവുകള്‍ വികസിപ്പിക്കുന്നതിലൂടെ എല്ലാവരേയും ഉള്‍പ്പെടുത്തല്‍, തൊഴില്‍ക്ഷമതയും മറ്റ് അവസരങ്ങളും വര്‍ധിപ്പിക്കല്‍ തുടങ്ങിയ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്ന മേഖലകളിലാണ് ഈ ബിസിനസുകള്‍ ഉള്ളത്. പ്രായമായവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ബിസിനസുകളെ വളര്‍ത്തുന്നതിനായുള്ള ഡിബിഎസ്എഫിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഗ്രാന്‍റ് പ്രോഗ്രാമിന് തുടക്കംകുറിക്കുന്നത്. 2024-ല്‍ തുടക്കം കുറിച്ച ഇംപാക്ട് ബിയോണ്ട് അവാര്‍ഡുകള്‍ ഇതിന്‍റെ ഭാഗമാണ്.
സാമൂഹ്യ പ്രതിബദ്ധതയുള്ള പുതുമകള്‍ കണ്ടെത്തുന്ന സ്ഥാപനങ്ങളേയും ചെറുകിട ഇടത്തരം സ്ഥാപനങ്ങളേയും ശാക്തീകരിക്കുന്നതാണ് ഡിബിഎസ്എഫ് ഗ്രാന്‍റ് പരിപാടി. ഫണ്ടിങ്ങിനു പുറമെ ടാര്‍ഗറ്റഡ് ഓഡിയന്‍സ്, മെന്‍റര്‍ ഷിപ്, ശേഷി വികസനം, നെറ്റ് വര്‍ക്കിങ് സൗകര്യങ്ങള്‍ തുടങ്ങിയവയെല്ലാം ഇവര്‍ക്കു ലഭ്യമാക്കുകയും ചെയ്യും. 2015-നു ശേഷം ഡിബിഎസ് ഫൗണ്ടേഷന്‍ 21.5 ദശലക്ഷം സിങ്കപ്പൂര്‍ ഡോളറിലേറെയാണ് 160 ബിസിനസ് ഫോര്‍ ഇംപാക്ടുകള്‍ക്ക് ഗ്രാന്‍റ് നല്‍കിയത്. ഇതില്‍ പങ്കെടുത്തവര്‍ ഇതിനു പുറമെ പത്തു മടങ്ങ് തുടര്‍ ഫണ്ടിങ്ങിനായി സ്വരൂപിക്കാനും തുടക്കം കുറിച്ചിട്ടുണ്ട്.
ഡിബിഎസ്എഫിന്‍റെ പ്രവര്‍ത്തനങ്ങള്‍, ഗ്രാന്‍റ് തുടങ്ങിയവയെ കുറിച്ചുള്ള കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.dbs.com/foundation/grants.html സന്ദര്‍ശിക്കുക.