ലോക്സഭ പാസാക്കിയ വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഡിഎംകെ. ഇക്കാര്യം എം.കെ. സ്റ്റാലിന് നിയമസഭയെ അറിയിച്ചു. ബില്ലിനോടുള്ള പ്രതിഷേധ സൂചകമായി ഡിഎംകെ എംഎല്‍എമാര്‍ കറുപ്പ് ബാഡ്ജ് ധരിച്ചായിരുന്നു നിയമ സഭയില്‍ എത്തിയിരുന്നത്. ബില്ലിനെ നിയമപരമായി എതിര്‍ക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.
ബില്ലിനെ എതിര്‍ക്കണമെന്നല്ല, പൂര്‍ണ്ണമായും പിന്‍വലിക്കണമെന്നാണ് നിലപാട്. ബില്‍ പാസാക്കിയ നടപടി ഭരണഘടനയ്ക്കെതിരായ ആക്രമണമാണ്. ബില്‍ രാജ്യത്തെ മതസൗഹാര്‍ദത്തെ തകര്‍ക്കും. മുസ്ലിം സമുദായത്തെ മോശമായി ബാധിക്കും. വഖഫ് ബോര്‍ഡിന്റെ സ്വയംഭരണാധികാരത്തെ ബില്‍ തകര്‍ക്കും.
കൂടാതെ വഖഫ് ബില്‍ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കിയ കാര്യവും ബിജെപി ഒഴികെ എല്ലാ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചുവെന്ന കാര്യവും സ്റ്റാലിന് പറഞ്ഞു.
STORY HIGHLIGHT: DMK to move Supreme Court against Waqf Bill