ബഹ്റൈനിലെ ഹമല ഏരിയയിൽ യുവാക്കൾ തമ്മിൽ എട്ടുമുട്ടിയതിനെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റു. ആക്രമണത്തിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. യുവാക്കളിൽ ഒരാളെ ഇഷ്ടിക കൊണ്ട് മർദിച്ചതോടെയാണ് സംഘർഷം രൂക്ഷമായത്. വാക്കേറ്റത്തിനിടെ യുവാക്കളിലൊരാൾ ബഹ്റൈൻ സ്വദേശിയെ ഇഷ്ടിക കൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു.
അക്രമികൾ യുവാക്കളെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. യുവാക്കൾ തമ്മിലുള്ള വാക്കേറ്റം വലിയ സംഘർഷത്തിലേക്ക് മാറുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതികൾ രക്ഷപെട്ടു. പ്രതികളെ പിടികൂടുന്നത്തിനായി വ്യാപകമായി പോലീസ് അന്വേഷണം ആരംഭിച്ചു.
STORYY HIGHLIGHT: bahraini citizen hit on the head with a brick