Recipe

ഗ്രീൻ ചിക്കൻ ബിരിയാണി ഉണ്ടാക്കി നോക്കിയാലോ.?

ചിക്കൻ – lkg

സവാള – 4

ഇഞ്ചി – I വലിയ കഷ്ണം
വെളുത്തുള്ളി – 8
പച്ചമുളക് – 5
ചെറിയ ഉള്ളി – 10
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചെറിയ ഉള്ളിയും കൂടി ചതച്ചെടുക്കണം.

മല്ലിയില _l കെട്ട്
പുതിനയില _ 1 കെട്ട്

മല്ലിയിലയും പുതിനയും അരച്ചുവക്കണം.

തൈര് – 1/4 കപ്പ്
മഞ്ഞൾ പൊടി – 1/2
ഗരം മസാല പൊടി – 1 ടീസ്പൂൺ

പാനിൽ ആവശ്യത്തിന് എണ്ണയും 1tsp നെയ്യും ഇട്ട് ചൂടാകുമ്പോൾ സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക ..

ഇഞ്ചി – വെളുത്തുള്ളി – പച്ചമുളക്- ചെറിയ ഉള്ളി ചതച്ചത് ചേർത്ത് നന്നായി വഴറ്റണം.

മല്ലിയിലയും പുതിനയും അരച്ചത് ചേർത്തിളക്കണം.

ചിക്കനും തൈരും മഞ്ഞൾ പൊടിയും ഗരം മസാലയും ഉപ്പും ചേർത്തിളക്കി മൂടിവെച്ച് വേവിച്ചു കുഴഞ്ഞ പാകത്തിൽ റെഡിയാക്കി വക്കണം…

ഇനി ചോറു റെഡിയാക്കാൻ ഒരു വലിയ പാത്രത്തിൽ 2 സ്പൂൺ നെയ്യൊഴിച്ച് പട്ട, ഗ്രാമ്പൂ, ഏലക്ക ,പെരുംജീരകം, വയണയില ,വഴറ്റി 2 കപ്പ് അരി ഇട്ടു ചെറുതായി മൂപ്പിക്കുക. അതിലേക്ക് 4 കപ്പ് തിളച്ച വെള്ളവും 2 സ്പൂൺ പുതിനയില അരച്ചതും ഉപ്പും ചേർത്തിളക്കി മൂടിവെച്ച് വേവിക്കണം .

ചിക്കന്റെ മുകളിൽ ചോറിട്ട് 5 മിനിട്ട് ദം ചെയ്തെടുക്കുക .

മുകളിൽ അണ്ടിപ്പരിപ്പും മുന്തിരിയും സവാളയും നെയ്യിൽ വറുത്തിടുക.