Kerala

പണം നൽകിയില്ല; അമ്മയെ കുത്തി പരിക്കേൽപിച്ച മകൻ അറസ്റ്റിൽ – man attacked mother with knife

ആക്രമണത്തിൽ തങ്കയുടെ കൈയ്യിലെ 2 ഞെരമ്പുകൾ മുറിഞ്ഞു

ചോദിച്ച പണം നൽകാത്തതിന് അമ്മയെ കുത്തി പരിക്കേൽപിച്ച മകൻ അറസ്റ്റിൽ. കൈപ്പമംഗലം മൂന്നുപീടിക സുജിത്ത് സെന്ററിൽ വളവത്ത് വീട്ടിൽ അജയൻ ആണ് അറസ്റ്റിലായത്. അജയൻ സ്ഥിരമായി മദ്യപിച്ച് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നയാളാണ്. പണം ചോദിച്ചിട്ട് കൊടുക്കാത്തതിലുള്ള വൈരാഗ്യത്താലാണ് അജയൻ അമ്മയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്.

വീട്ടിലേക്ക് കയറി വന്ന് അമ്മയായ തങ്കയോട് പണം ചോദിച്ചു. എന്റെ കൈയ്യിൽ പണമില്ലെന്ന് പറഞ്ഞപ്പോൾ തങ്കയെ അസഭ്യം പറഞ്ഞ് മുടിക്ക് കുത്തിപ്പിടിച്ചു. പിടിച്ചു മാറ്റാൻ ശ്രമിച്ച ചേട്ടൻ ബിജുവിനെ തട്ടിമാറ്റി അമ്മയുടെ വലത് കൈതണ്ടയിൽ കത്തി കൊണ്ട് കുത്തി ഗുരുതര പരിക്കേൽപിക്കുകയായിരുന്നു. ആക്രമണത്തിൽ തങ്കയുടെ കൈയ്യിലെ 2 ഞെരമ്പുകൾ മുറിഞ്ഞു.

കോടതിയിൽ ഹാജരാക്കിയ അജയനെ റിമാന്റ് ചെയ്തു.

STORY HIGHLIGHT: man attacked mother with knife