Kerala

ക്ഷേത്രത്തിൽ വിപ്ലവ​ഗാനം പാ‌ടാൻ പാടില്ലെന്ന് ആരും പറഞ്ഞില്ല: ​ഗായകൻ അലോഷി | Kadaykkal temple

കൊല്ലം: കടയ്ക്കൽ ദേവി ക്ഷേത്രത്തിലെ വിപ്ലവ ഗാനാലാപനത്തിൽ ആസ്വാദകർ പറഞ്ഞ ​ഗാനമാണ് താൻ പാ‌ടിയതെന്ന് ​ഗായകൻ അലോഷി ആദം.

താൻ അന്ന് അവിടെ ഒരുപാ‌ട് പാ‌ട്ടുകൾ പാടിയിരുന്നുവെന്നും അതെല്ലാം ആസ്വാദകർ പറഞ്ഞ പാ‌ട്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേ‍ർത്തു. എല്ലാ പരിപാ‌ടിയിലും ആസ്വാദകരുടെ ഇഷ്‌‌ടത്തിനാണ് പാട്ടുകൾ പാടുന്നതെന്നും അലോഷി കൂട്ടിചേർത്തു.

ക്ഷേത്രപരിസരത്ത് വിപ്ലവ​ഗാനം പാ‌ടാൻ പാടില്ല എന്ന യാതൊരു വിധത്തിലുള്ള നിർദേശങ്ങളും ക്ഷേത്ര കമ്മിറ്റിയും നൽകിയിരുന്നില്ല. പരിപാ‌ടി ന‌ടന്നത് ക്ഷേത്രത്തിനകത്തല്ലായിരുന്നുവെന്നും ക്ഷേത്രമതിൽക്കെ‌ട്ടിന് പുറത്തായിരുനെന്നും അലോഷി വ്യക്തമാക്കി.