ഉത്തർപ്രദേശിലെ ഹാത്രസിൽ കോൾഡ് സ്റ്റോറേജ് യൂണിറ്റിൽ തീപിടുത്തം മണിക്കൂറുകൾ പിന്നിട്ടിട്ടും തീയണക്കാൻ തീവ്രശ്രമം തുടരുന്നു. പച്ചക്കറികളും പഴങ്ങളും സൂക്ഷിച്ചിരുന്ന കോൾഡ് സ്റ്റോറേജ് യൂണിറ്റിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നിരക്ഷാ സേനയും എസ്‌ഡിആർഎഫ് സംഘവും തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമം തുടരുകയാണ്.
തീപിടുത്തത്തിൽ 50 കോടിയോളം രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് ഉടമസ്ഥൻ വ്യക്തമാക്കി. മറ്റ് ജില്ലകളിൽ നിന്നുള്ള അഗ്നി രക്ഷാ സേനയുടെ യൂണിറ്റുകളും സ്ഥലത്ത് എത്തിയിട്ടുണ്ട്.
STORY HIGHLIGHT: cold storage fire