സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായ പഞ്ചാബിലെ സീനിയര്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ മയക്കുമരുന്നുമായി പിടിയിൽ. അമന്‍ദീപ് കൗറിനെയാണ് ഹെറോയിനുമായി പോലീസ് പിടികൂടിയത്. ബത്തിന്‍ഡയിലെ ഫ്ളൈഓവറിന് സമീപം പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് അമന്‍ദീപ് കൗര്‍ മയക്കുമരുന്നുമായി പിടിയിലായത്.
മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായതിന് പിന്നാലെ അമന്‍ദീപ് കൗറിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായി ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥയ്ക്കൊപ്പം ജസ്വന്ത് സിങ് എന്നയാളും വാഹനത്തിലുണ്ടായിരുന്നു. പോലീസ് യൂണിഫോമില്‍ റീല്‍സ് ചിത്രീകരിക്കുന്നത്തിലൂടെയും ആഡംബരജീവിതവും ഇവര്‍ക്കെതിരേ ഗുര്‍മീത് കൗര്‍ എന്ന യുവതി ഉന്നയിച്ച ആരോപണങ്ങളും ഏറെ ചർച്ചയായിരുന്നു.
STORY HIGHLIGHT: punjab police viral officer arrested