തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിലെ അന്വേഷണം മൂന്നു മാസത്തിനകം പൂർത്തിയാക്കണമെന്ന് നിർദ്ദേശം നൽകി ഹൈക്കോടതി. ക്രമസമാധാന പ്രശ്നം ഉണ്ടാകാൻ പാടില്ലെന്നും ഉണ്ടാക്കുന്നവരെ കർശനമായി നേരിടണമെന്നും കോടതി വ്യക്തമാക്കി. തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള ഹർജികൾ തീർപ്പാക്കികൊണ്ടാണ് കോടതി നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചത്.
സംസ്ഥാന സർക്കാർ പൂരം അലങ്കോലപ്പെട്ടതിലെ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഹർജികൾ പരിഗണിച്ചപ്പോൾ അറിയിച്ചു. കൂടാതെ ഇത്തവണത്തെ പൂരത്തിന്റെ സുഗമമായ നടത്തിപ്പിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മാർച്ച് ഒന്നിന് യോഗം ചേർന്നുവെന്ന് സർക്കാർ പറഞ്ഞു. തുടർന്നാണ് അന്വേഷണം മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും മാനദണ്ഡപ്രകാരവും വ്യവസ്ഥാപിതവുമാകണം പൂരം നടത്തിപ്പെന്ന് കോടതി പറഞ്ഞത്.
പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരെ കർശനമായി നേരിടണമെന്നും. ക്രമസമാധാനം ഉറപ്പുവരുത്താൻ സംസ്ഥാന പൊലീസ് മേധാവി മേൽനോട്ടം വഹിക്കണമെന്നും. കൃത്യമായി പൊലീസിനെ വിന്യസിക്കുന്നു എന്നത് ഡിജിപി ഉറപ്പുവരുത്തണമെന്നും. ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും കോടതി നിർദേശിച്ചു.
STORY HIGHLIGHT: thrissur pooram investigation