Kerala

നിപ രോഗലക്ഷണങ്ങളുമായി യുവതി ചികിത്സയിൽ – woman having nipah symptoms

ശനിയാഴ്ച രാവിലെ സ്രവ പരിശോധനാഫലം ലഭിക്കും

കോഴിക്കോട് നിപ രോഗലക്ഷണങ്ങളുമായി യുവതി ചികിത്സയിൽ. മലപ്പുറം സ്വദേശിയായ യുവതിയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇവരെ പ്രത്യേക വാർഡിലേക്ക് മാറ്റി. സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. യുവതിയുടെ നില ഗുരുതരമെന്നാണ് വിവരം.

ഒരാഴ്ച മുമ്പാണ് യുവതി കോട്ടക്കലിലെ ആശുപത്രിയില്‍ ചികിത്സ തേടിയത്. പിന്നീട് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ സ്രവ പരിശോധനാഫലം ലഭിക്കും.

STORY HIGHLIGHT: woman having nipah symptoms