Kerala

റിസോര്‍ട്ടിലെ പൂളില്‍ മുങ്ങി ഏഴു വയസ്സുകാരന് ദാരുണാന്ത്യം – 7 year old drowns resort pool

വിനോദസഞ്ചാരത്തിനായി ബന്ധുക്കള്‍ക്കൊപ്പമെത്തിയ കുട്ടി അബദ്ധത്തില്‍ നീന്തല്‍ക്കുളത്തില്‍ വീണതാണെന്നാണ് നിഗമനം

മലപ്പുറം കക്കാടംപൊയിലിലെ ഒരു റിസോര്‍ട്ടിലെ പൂളില്‍ മുങ്ങി ഏഴു വയസ്സുകാരന് ദാരുണാന്ത്യം. കൂട്ടിലങ്ങാടി പഴമള്ളൂര്‍ മീനാര്‍കുഴിയില്‍ അഷ്മില്‍ ആണ് മരിച്ചത്. വിനോദസഞ്ചാരത്തിനായി ബന്ധുക്കള്‍ക്കൊപ്പമെത്തിയ കുട്ടി അബദ്ധത്തില്‍ നീന്തല്‍ക്കുളത്തില്‍ വീണതാണെന്നാണ് നിഗമനം.

അപകടം നടന്ന ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

STORY HIGHLIGHT: 7 year old drowns resort pool