കണ്ണൂർ: പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്. പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന കണ്ണൂർ തളിപ്പറമ്പ് സ്വദേശിനി സ്നേഹ മെർലി(23)നെതിരെയാണ്
വീണ്ടും കേസെടുത്തിരിക്കുന്നത്. അതിജീവിതയായ 12കാരിയുടെ സഹോദരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പീഡനത്തിരയായ വിവരം കുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതി നിർബന്ധിച്ച് പീഡനത്തിരയാക്കിയെന്ന് 15കാരൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.