ഊണിന് കിടിലൻ സ്വാദിൽ ഒരു മസാല ഫ്രൈ ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
- കോവയ്ക്ക
- ഉപ്പ്
- മഞ്ഞൾപ്പൊടി
- അരിപ്പൊടി
- കായപ്പൊടി
- കുരുമുളകുപൊടി
- കറിവേപ്പില
തയ്യാറാക്കുന്ന വിധം
കോവയ്ക്ക വൃത്തിയായി കഴുകി കഷ്ണങ്ങളാക്കിയെടുക്കുക. അതിലേയ്ക്ക് എരിവിനനുസരിച്ച് മുളകുപൊടി, അൽപ്പം മഞ്ഞൾപ്പൊടി, കുറച്ച് അരിപ്പൊടി, അര ടേബിൾസ്പൂൺ കുരുമുളുകുപൊടി എന്നിവ ചേർത്തിളക്കാം. ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണ ഒഴിച്ചു ചൂടാക്കി കറിവേപ്പില ചേർത്ത് വറുക്കാം. മസാല പുരട്ടി വെച്ചിരിക്കുന്ന കോവയ്ക്ക ചേർത്ത് വറുത്തെടുക്കാം. ഇത് ചൂട് ചോറിനൊപ്പം കഴിക്കാം.