വേനൽ കനക്കുകയണ്. ഈ സമയത്ത് കൃഷി ചെയ്യുമ്പോഴുള്ള ഏറ്റവും വലിയ ബുദ്ധിമുട്ട് ജലക്ഷാമമാണ്. കൃത്യമായ നനവില്ലെങ്കിൽ മണ്ണ് ഉണങ്ങി വരണ്ട് പോകും. ഇത് കൃഷിയെ സാരമായി തന്നെ ബാധിച്ചേക്കാം. എന്നാൽ ഈ കാലഘട്ടം അടുക്കത്തോട്ടത്തിന് പറ്റിയ സമയമാണ്. വേനൽക്കാലത്ത് ടെറസിൽ ഒരു അടുക്കളത്തോട്ടം ഉണ്ടാക്കി നോക്കു.. മികച്ച വിളവ് തരും. എന്നാൽ ടെറസിലെ കൃഷിക്ക് അതീവ ശ്രദ്ധ വേണം.വെയിൽ ഏറെ ആവശ്യമുളള വെണ്ട, വഴുതന,പച്ചമുളക്, തക്കാളി പോലെയുള്ളവ ഈ സമയത്ത് കൃഷി ചെയ്യാം. മാത്രമല്ല പന്തൽ വിളകലായ പടവലങ്ങയും പാവലും ഈ സമയത്ത് നടുന്നതും നല്ലതാണ്.ജൈവവളമായി ചാണകപ്പൊടി, ചാരം, എല്ലുപൊടി, മണ്ണിരക്കമ്പോസ്റ്റ്, വേപ്പിന്‍ പിണ്ണാക്ക് എന്നിവ ഉപയോഗിക്കാവുന്നതാണ്. നല്ല പോലെ നീര്‍വാര്‍ച്ച നല്‍കാന്‍ സഹായിക്കും.ഗ്രോബാഗ് ഒരുക്കുമ്പോള്‍ ഈ വളങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. പച്ചച്ചാണകം ഈ കാലാവസ്ഥയില്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. അത്പോലെ തന്നെ രാസവളങ്ങളും കീടനാശിനികളും ടെറസിലെ കൃഷിക്ക് ഉപയോഗിക്കേണ്ട. ഇവ കനത്ത ചൂടില്‍ ചെടികള്‍ നശിക്കാൻ കാരണമാകും. കഴിയുമെങ്കിൽ രണ്ട് നേരം വെള്ളം നനയ്ക്കണം. മഴ പെയ്യുന്ന പോലെ സ്‌പ്രേയര്‍ ഉപയോഗിച്ചു നനയ്ക്കുക. ഇലകളില്‍ കൂടി വെള്ളം തട്ടുന്നത് ചെടികള്‍ക്ക് ഗുണം ചെയ്യും.പന്തല്‍ വിളകള്‍ക്ക് നിര്‍ബന്ധമായും പടര്‍ന്നു കയറാനുള്ള സൗകര്യമൊരുക്കണം.ചൂട് പ്രശ്‌നമാകുന്നുണ്ടെങ്കില്‍ ഇടയ്ക്ക് ഷീറ്റ് കെട്ടി തണലൊരുക്കാം. വളങ്ങൾ ദ്രാവക രൂപത്തിലാണ് നൽകേണ്ടത്.