കൊല്ലം: കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ വിപ്ലവ ഗാനാലാപനത്തിൽ ക്ഷേത്ര ഉപദേശക സമിതിക്ക് ജാഗ്രത കുറവ് ഉണ്ടായെന്ന് കണ്ടെത്തൽ. ഇതോടെ ഉപദേശക സമിതി പിരിച്ച് വിടാൻ തീരുമാനമായി.
വിവാദത്തെ കുറിച്ച് വിജിലൻസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് ഉപദേശക സമിതി പിരിച്ചുവിടുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
സംഭവിച്ചത്തിൽ വിശദീകരണം തേടി രണ്ട് ദേവസ്വം ഉദ്യോഗസ്ഥർക്ക് മെമ്മോയും നൽകിയിട്ടുണ്ട്