മുണ്ടക്കയം ടൗണിനു സമീപം കിച്ചൻ പാറയിൽ തൊഴിലുറപ്പ് ജോലിക്കിടെ മിന്നലേറ്റ് 7 സ്ത്രീകൾക്ക് പരിക്ക്. ഇവിടെ 32 പേരാണ് ജോലിയിൽ ഏർപ്പെട്ടിരുന്നത്. ഷീന നജ്മോൻ, അനിതമ്മ വിജയൻ, സുബി മനു, ജോസിനി മാത്യു, സിയാന ഷൈജു, ശോഭ റോയ്, അന്നമ്മ ആന്റണി എന്നിവർക്കാണ് പരുക്കേറ്റത്.
മിന്നലേറ്റ് ഏഴു പേർ നിലത്ത് വീഴുകയായിരുന്നു. നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.
STORY HIGHLIGHT: workers injured lightning strike