കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സമഗ്ര കവറേജിനുള്ള പുരസ്കാരം സ്വന്തമാക്കി അന്വേഷണം ഓണ്‍ലൈന്‍. പുസ്തകോത്സവവുമായി ബന്ധപ്പെട്ട് വാര്‍ത്തകളും, സ്റ്റോറികളും മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്താണ് ഓണ്‍ലൈന്‍ മാധ്യമ വിഭാഗത്തില്‍ അന്വേഷണം സമഗ്ര കവറേജിനുള്ള പുരസ്കാരം സ്വന്തമാക്കിയത്. ജനുവരി ഏഴ് മുതല്‍ 13 വരെ നിയമസഭ അങ്കണത്തിലാണ് മൂന്നാമത് നിയമസഭ പുസ്തകോത്സവം സംഘടിപ്പിച്ചത്.
മറ്റ് അവാർഡുകൾ; ദേശാഭിമാനി (അച്ചടി മാധ്യമം), റെഡ് എഫ്.എം (ശ്രവ്യ മാധ്യമം), കേരള വിഷന്‍ ന്യൂസ് (ദൃശ്യ മാധ്യമം) സമഗ്ര കവറേജിനുള്ള അവാര്‍ഡ് നേടി. ശ്യാമ രാജീവ് (ജനയുഗം), നവജിത് എ (കൈരളി ന്യൂസ് ഓണ്‍ലൈന്‍), ഗോകുല്‍നാഥ് (മാതൃഭൂമി ന്യൂസ്) എന്നിവര്‍ക്കാണ് മികച്ച റിപ്പോര്‍ട്ടര്‍മാര്‍ക്കുള്ള അവാര്‍ഡ്. കെ. ബി. ജയചന്ദ്രന് (മെട്രോവാര്‍ത്ത) മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡും ശിവപ്രസാദ് എസ് (റിപ്പോര്‍ട്ടര്‍ ടി വി) മികച്ച വീഡിയോഗ്രാഫര്ക്കുമുള്ള അവാര്‍ഡ് നേടി. 10,000 രൂപയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാര്‍ഡ്. നിയമസഭ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
STORY HIGHLIGHT: book festival anweshanam online wins award