വീട്ടിൽനിന്ന് 15 പവൻ സ്വർണം കവർന്നെന്ന് യുവതിയുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സ്വർണം എടുത്തത് ഭർത്താവെന്ന് കണ്ടെത്തൽ. നഗരസഭ എയ്റോബിക് പ്ലാന്റിലെ ജീവനക്കാരിയായ ഷംന വീട്ടിലെത്തിപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഭർത്താവിന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം കവർന്നെന്നായിരുന്നു പരാതി. ഷംന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് ഷെഫീഖ് ആണ് സ്വർണം മോഷ്ടിച്ചതെന്നു സൂചന ലഭിച്ചത്.
ഷംനയുമായി അകന്നു കഴിയുകയാണ് ഭർത്താവ് ഷെഫീഖ്. അകന്നു കഴിയുകയാണെങ്കിൽ കൂടിയും ഷെഫീഖ് ഇടയ്ക്ക് വീട്ടിൽ എത്താറുണ്ടായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഏഴേമുക്കാൽ പവൻ സ്വർണമാണ് നഷ്ടമായിരിക്കുന്നത്. ഷെഫീഖ് സ്വർണം പണയം വെച്ചെന്നാണ് സൂചന. അന്വേഷണം പുരോഗമിക്കുന്നു.
STORY HIGHLIGHT: alappuzha wife reports gold theft