Kerala

വനത്തിൽ ആദിവാസി യുവതി മരിച്ച നിലയിൽ – tribal woman found dead

യുവതിക്കൊപ്പം ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന ആൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു

കൊല്ലം അമ്പനാർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആദിവാസി യുവതിയെ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മാമ്പഴത്തറ രാജമ്മയാണ് മരിച്ചത്. യുവതിക്കൊപ്പം ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന ആൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കസ്റ്റഡിയിൽ ഉള്ള സുഹൃത്തിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഇരുവരും വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്നവരാണെന്ന് വനംവകുപ്പ് വ്യക്തമാക്കി. രാജമ്മ പാറപ്പുറത്ത് നിന്ന് വീണ് മരിച്ചതാണെന്നാണ് നിഗമനം. പോലീസ് അന്വേഷണം പുരോഗമിക്കുന്നു.

STORY HIGHLIGHT: tribal woman found dead