കൊച്ചിയിലെ സ്ഥാപനത്തില്‍ തൊഴിലാളികളെ അതിക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സ്ഥാപനത്തിൽ വെച്ച് ജീവനക്കാരെ പീഡനത്തിനിരയാക്കുന്ന തെളിവുകളും വാർത്തയും പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. കൂടാതെ ഈ സംഭവത്തിൽ ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ടും യുവജന കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
‘എറണാകുളം ജില്ലയില്‍ വിവിധ ശാഖകളുള്ള കെല്‍ട്രാ എന്ന സ്ഥാപനത്തിന്‍റെ കലൂര്‍ ജനതാ റോഡിലെ ശാഖയില്‍നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തൊഴിലാളികള്‍ക്ക് നല്‍കുന്ന ടാര്‍ഗറ്റ് പൂര്‍ക്കിയാക്കാന്‍ കഴിയാതെ വരുമ്പോള്‍ ഇത്തരം ക്രൂരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നത് ഒരു പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല. ഇത്തരം പ്രവണതകള്‍ക്ക് എതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഒരു പുരോഗമന സമൂഹം എന്ന നിലയില്‍ ഒറ്റക്കെട്ടായി ഇത്തരം സാമൂഹ്യവിരുദ്ധ പ്രവണതകള്‍ക്കതിരെ പ്രതികരിക്കണമെന്നും.’ യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം.ഷാജര്‍ വ്യക്തമാക്കി.
തൊഴിലാളികളുടെ വസ്ത്രങ്ങൾ അഴിപ്പിച്ച്, നായയുടെ ബെൽറ്റ് കഴുത്തിൽ കെട്ടി, മുട്ടിൽ ഇഴഞ്ഞ് നാണയം നക്കിയെടുപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പീഡനം പുറത്തറിഞ്ഞത്. ടാർഗറ്റ് പൂർത്തിയാക്കാൻ കഴിയാതെ വന്നപ്പോഴാണ് ക്രൂരമായ ശിക്ഷാരീതികൾ തൊഴിലാളികൾക്ക് നേരെയുണ്ടായത്.
STORY HIGHLIGHT: brutal labor harassment in kochi