കോഴിക്കോട് പൂതേരിയില്‍ പോലീസ് ഉദ്യോഗസ്ഥനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഫൈസൽ എന്ന യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. കോഴിക്കോട് ക്രൈംബ്രാഞ്ചിലെ ജയചന്ദ്രന് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്.
പോലീസ് കാന്റീനില്‍നിന്ന് ഭക്ഷണം കഴിച്ചുമടങ്ങുന്നതിനിടെ ഫൈസല്‍ ജയചന്ദ്രനെ അസഭ്യം പറഞ്ഞു. ഇത് ജയചന്ദ്രന് ചോദ്യം ചെയ്യുകയും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതിനിടെ കല്ലുകൊണ്ട് ഫൈസല്‍ ജയചന്ദ്രനെ തലയ്ക്കടിക്കുകയായിരുന്നു. ഇരുവരും തമ്മിൽ മുൻപ് ഏതെങ്കിലും വിഷയങ്ങളിൽ തര്‍ക്കമുണ്ടായിരുന്നോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കും. ജയചന്ദ്രന് ചികിത്സയിലാണ്.
STORY HIGHLIGHT: police officer hit with stone