ഔദ്യോഗിക സന്ദർശനത്തിനായി ശ്രീലങ്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തോളം കരാറുകളിൽ ഒപ്പുവച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ തകർന്ന ശ്രീലങ്കയെ വീണ്ടെടുക്കാൻ ഇന്ത്യ തുടർന്നും സഹായം നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകയ്ക്ക് ഉറപ്പ് നൽകി.
പ്രതിരോധം, ഊർജ്ജം, ഇലക്ട്രിക് ഗ്രിഡ് കണക്റ്റിവിറ്റി, ആരോഗ്യം എന്നീ മേഖലകളുമായി ബന്ധപ്പെട്ട ചില നിർണായക കരാറുകളിലാണ് മോദി ഒപ്പുവച്ചത്. ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകും വിധം തങ്ങളുടെ സ്ഥലം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. കൂടാതെ, ശ്രീലങ്കയുടെ പരമോന്നത ബഹുമതിയായ ‘മിത്ര വിഭൂഷണ’ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദരിച്ചു.
‘2019 ലെ ഭീകരാക്രമണമായാലും, കോവിഡ് മഹാമാരിയായാലും സമീപകാല സാമ്പത്തിക പ്രതിസന്ധിയായാലും, എല്ലാ ദുഷ്കരമായ സാഹചര്യങ്ങളിലും ഞങ്ങൾ ശ്രീലങ്കയിലെ ജനങ്ങൾക്കൊപ്പം നിന്നു.’ കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി പറഞ്ഞു.
STORY HIGHLIGHT: india sri lanka many agreements signed