മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായുള്ള ദുരൂഹ ഇടപാടുകേസിലെ എസ്എഫ്ഐഒ യുടെ തുടർനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ ഡൽഹി ഹൈക്കോടതിയിൽ. എസ്എഫ്ഐഒ കുറ്റപത്രം നൽകി വിചാരണ തുടങ്ങാനിരിക്കെയാണ് സിഎംആർഎൽ ഹർജി നൽകിയിരിക്കുന്നത്.എസ്എഫ്ഐഒ അന്തിമ അന്വേഷണ റിപ്പോർട്ട് നൽകിയോ എന്നതിലും കമ്പനികാര്യ മന്ത്രാലയം പ്രോസിക്യൂഷൻ അനുമതി നൽകിയോ എന്നതിലും വ്യക്തത വരുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ പ്രോസിക്യൂഷൻ നടപടി ആരംഭിക്കരുത്. റിപ്പോർട്ട് കോടതിയിൽ നൽകും മുൻപ് വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയതിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം.എസ്എഫ്ഐഒയുടെ നീക്കം ദുരുദ്ദേശപരമാണെന്നും ഹർജിയിൽ വാദമുണ്ട്. തിങ്കളാഴ്ചയാണ് കോടതി ഹർജി പരിഗണിക്കുക.