മലപ്പുറം കോഡൂരിൽ വീട്ടില് വച്ച് പ്രസവിച്ച യുവതി മരിച്ചു. അസ്മയാണു മരിച്ചത്. ആശുപത്രിയിൽ പോയി പ്രസവിക്കുന്നതിന് ഭർത്താവ് സിറാജ് എതിരായതോടെയാണു യുവതിക്ക് വീട്ടിൽ പ്രസവിക്കേണ്ടി വന്നത്. അഞ്ചാമത്തെ പ്രസവത്തിലാണു യുവതിക്ക് മരണം സംഭവിച്ചത്.
അസ്മയുടെ മൃതദേഹം പെരുമ്പാവൂരിലെത്തിച്ച് സംസ്കരിക്കാനുള്ള നീക്കം പെരുമ്പാവൂർ പോലീസ് ഇടപെട്ട് തടഞ്ഞു. ആംബുലൻസ് ഡ്രൈവർ പോലീസിനെ വിവരം അറിയിച്ചതോടെയാണ് മൃതദേഹം സംസ്കരിക്കാനുള്ള നീക്കം തടഞ്ഞത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
STORY HIGHLIGHT: kodur home birth tragedy mother