വഖഫ് സ്വത്തുക്കൾ സർക്കാർ സ്വത്താക്കിമാറ്റാനാണ് നിയമം കൊണ്ടുവന്നതെന്ന് ആരോപിച്ച് വഖഫ് നിയമ ഭേദഗതി ചോദ്യംചെയ്ത് സമസ്ത സുപ്രീം കോടതിയെ സമീപിച്ചു. അഭിഭാഷകൻ സുൽഫിക്കർ അലിയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഹർജി സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.
വഖഫ് നിയമഭേദഗതി വഖഫ് ബോർഡുകളെ ദുർബലപ്പെടുത്തുമെന്നും വഖഫ് സ്വത്തുക്കൾ സർക്കാർ സ്വത്തുക്കളായി മാറുമെന്നും സമസ്ത ഹർജിയിൽ അരോപിച്ചു.
STORY HIGHLIGHT: samastha to question waqf bill