Kerala

ഇൻസ്റ്റഗ്രാമിലെ വ്യാജ അക്കൗണ്ടിലൂടെ വീഡിയോയും നഗ്നചിത്രങ്ങളും പ്രചരിപ്പിച്ച് പണം തട്ടിയ യുവാവ് പിടിയിൽ – a young man has been arrested

ഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ടിലൂടെ വ്യാജ വീഡിയോയും നഗ്നചിത്രങ്ങളും പ്രചരിപ്പിച്ച് പണം തട്ടിയ യുവാവ് പിടിയിൽ. മുഹമ്മദ് ഫുവാദിനെയാണ് പന്നിയങ്കര പോലീസ് കേസിൽ അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിയായ യുവതിയെ ഇൻസ്റാഗ്രാമിലെ വ്യാജ അക്കൗണ്ടിലൂടെ പരിചയപ്പെട്ടത് . ഇതിന് പിന്നാലെ യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ നഗ്നഫോട്ടോ ഉണ്ടാക്കി ബന്ധുക്കൾക്കും ഭർത്താവിനും അയച്ച് കൊടുത്ത് പണം ആവശ്യപ്പെടുകയായിരുന്നു.

ഇൻസ്റ്റഗ്രാമിലൂടെയും മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും ഇയാൾ ഇത്തരത്തിൽ തയ്യാറാക്കിയ സ്ത്രീകളുടെ വ്യാജ വീഡിയോയും നഗ്നചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നു. പ്രതിയുടെ പക്കൽ നിന്ന് നിരവധി മൊബൈൽ ഫോണും സിം കാർഡുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

STORY HIGHLIGHT: a young man has been arrested