Kerala

ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകുന്നു: ജോസ് കെ മാണി

ഒരു കാരണവുമില്ലാതെയാണ് ഉത്തരേന്ത്യയിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നതെന്ന് ജോസ് കെ മാണി എംപി. ഭരണഘടനയെ ചിലർ തകർക്കുന്നു. പല സംസ്ഥാനങ്ങളിലും നടക്കുന്ന സംഭവങ്ങൾ ആസൂത്രിതമാണ്. സംസ്ഥാനങ്ങൾ മാതൃകാപരമായ ശിക്ഷ നടപ്പാക്കണമെന്നും ജോസ് കെ മാണി എംപി പറഞ്ഞു. ഭരണഘടനയെ സംരക്ഷിക്കേണ്ടവർ തന്നെ മർദനത്തിന് മുന്നിൽ നിൽക്കുന്നുവെന്ന് ജോസ് കെ മാണി കുറ്റപ്പെടുത്തി. പല സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നതാണ് വസ്തുത. മതേതരത്വം ഒരു അത്ഭുതമാണ് ഇന്ത്യയിൽ‌. ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകുന്നു. ആക്രമണങ്ങൾ ഒറ്റപ്പെട്ടതല്ലെന്ന് ജോസ് കെ മാണി പറഞ്ഞു. ജബൽപൂരിൽ അതിക്രമത്തിന് ഇരയായ വൈദികന്റെ വീട്ടിൽ എത്തിയ ശേഷമായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.

Latest News