ഈ ചൂടത്ത് തണുപ്പിക്കാൻ മഴയെത്തുന്നത് പോലെ ശരീരത്തെ തണുപ്പിക്കാൻ ഇടയ്ക്കൊക്കെ സംഭാരം കുടിക്കുന്നതും നല്ലതാണ്. എന്നാൽ തയ്യാറാക്കിയാലോ ഒരു അടിപൊളി പച്ചമാങ്ങാ സംഭാരം
ചേരുവകൾ
- പച്ചമാങ്ങ – 1
- പച്ചമുളക് – 1
- ഇഞ്ചി – ചെറിയ കഷ്ണം
- ചുവന്നുള്ളി – 2
- കറിവേപ്പില – 2 തണ്ട്
- വെള്ളം – ഒരു ഗ്ലാസ്
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ചെറിയ പച്ചമാങ്ങ നീളത്തിൽ അരിഞ്ഞതിലേയ്ക്ക് പച്ചമുളക്, ഇഞ്ചി, ചുവന്നുള്ളി, കുറച്ചു കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. അതിലേയ്ക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് വീണ്ടും അരിച്ചെടുക്കുക. തണുപ്പോടെ കുടിക്കണമെങ്കിൽ ഒരു ഗ്ലാസിൽ ഐസ് എടുത്ത് അതിലേയ്ക്ക് അരിച്ചെടുത്ത പച്ചമാങ്ങ ഒഴിച്ചെടുക്കാം.
STORY HIGHLIGHT: Pachamanga Sambaram